പതിനൊന്നാമത് പഞ്ചവത്സര വികസന പദ്ധതിയ്ക്ക് (2026-2030) ഔദ്യോഗികമായി തുടക്കമിട്ടതായി ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Two Royal decrees issued; The first endorses the 11th Five Year Development Plan (2026-2030) whereas the second ratifies the State’s General Budget for the Fiscal Year 2026.
— Oman News Agency (@ONA_eng) January 1, 2026
ഒമാൻ വിഷൻ 2040-ന്റെ ഭാഗമായുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണ് 2026-2030 വികസന പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
വൈവിധ്യപൂർണ്ണവും, മത്സരക്ഷമതയുള്ളതും, സുസ്ഥിരവുമായ ഒരു ദേശീയ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനാണ് പതിനൊന്നാമത് പഞ്ചവത്സര വികസന പദ്ധതി ലക്ഷ്യമിടുന്നത്. കാർബൺ ഉപയോഗം കുറച്ച് കൊണ്ടുള്ള ഒരു ഭാവിയിലേക്കുള്ള ഒമാന്റെ പ്രയാണത്തെ ഇത് ത്വരിതപ്പെടുത്തുന്നു.
4 ശതമാനം വളർച്ചാ നിരക്കാണ് പതിനൊന്നാമത് പഞ്ചവത്സര വികസന പദ്ധതിയിലൂടെ ഒമാൻ ലക്‌ഷ്യം വെക്കുന്നത്.
Cover Image: Oman News Agency.

