ഒമാനിലെ COVID-19 പ്രതിരോധനടപടികൾക്ക് ഉപയോഗിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ അയച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20-നു അറിയിച്ചു. നിലവിൽ പല രാജ്യങ്ങളും മലേറിയയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ, COVID-19 പ്രതിരോധിക്കുന്നതിനായും ഉപയോഗിക്കുന്നുണ്ട്.
ഒമാൻ ഒരു ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഇന്ത്യയിൽ നിന്ന് വാങ്ങിയതായും, ഒമാനിൽ COVID-19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നായി ഹൈഡ്രോക്സിക്ലോറോക്വിനിന് അനുമതി നൽകിയതായും ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഒമാൻ സർക്കാരിന്റെ ആവശ്യം വളരെ വേഗത്തിൽ നടപ്പിലാക്കിയ ഇന്ത്യയ്ക്ക് ഒമാൻ നന്ദി അറിയിക്കുന്നതായും മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നുണ്ട്.