കുവൈറ്റ്: 2 മരണം; കർഫ്യു നീട്ടി

Breaking

കുവൈറ്റിൽ 85 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 21, ചൊവ്വാഴ്ച്ച അറിയിച്ചു. ഇതോടെ കുവൈറ്റിൽ ആകെ രോഗബാധിതരുടെ എണ്ണം 2080 ആയി. 45 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 412 പേരാണ് കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുള്ളത്.

കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, സോമാലിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ COVID-19 നെ തുടർന്നുള്ള മരണം 11 ആയി.

അതേസമയം സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നൽകിയിട്ടുള്ള അവധി മെയ് 31 വരെ തുടരാനും കുവൈറ്റ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ രാജ്യവ്യാപകമായുള്ള കർഫ്യു ദിനവും 16 മണിക്കൂറാക്കി വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. റമദാൻ തുടങ്ങുന്നത് മുതൽ ദിനവും വൈകീട്ട് 4 മുതൽ രാവിലെ 8 വരെയായിരിക്കും കർഫ്യു നടപ്പിലാക്കുക.