ഖത്തർ: ലുസൈൽ റോഡിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

GCC News

ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് അണ്ടർപാസിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2026 ഫെബ്രുവരി 5-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ലുസൈൽ റോഡിൽ പേൾ ഇന്റർചേഞ്ച് അണ്ടർപാസിലെ ഇടത് വശത്തെ ലെയിൻ താത്‌കാലികമായി അടച്ചിടുന്നതാണ്. 2026 ഫെബ്രുവരി 7, ശനിയാഴ്ച പുലർച്ചെ 2 മണിമുതൽ ഫെബ്രുവരി 8, ഞായറാഴ്ച പുലർച്ചെ 2 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ കാലയളവിൽ ദോഹയിൽ നിന്ന് ദി പേൾ ഭാഗത്തേക്ക് യാത്രചെയ്യുന്നവർ ടണലിനരികിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും, തുറന്നിരിക്കുന്ന രണ്ട് ലെയിനുകൾ ഉപയോഗിക്കാനും, മേഖലയിൽ നൽകിയിട്ടുള്ള അടയാള ബോർഡുകളിലെ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.

മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണ് ഈ നിയന്ത്രണം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.