ഈദ് നമസ്കാരം ഇത്തവണ പള്ളികളിൽ മാത്രമായി നടത്തണമെന്ന് യു എ ഇ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സക്കാത്ത് പ്രഖ്യാപനം നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ഈദ് അൽ ഫിത്തർ പ്രാർത്ഥനകൾ രാജ്യത്തുടനീളമുള്ള പള്ളികൾക്കുള്ളിൽ നടത്തണമെന്ന് യു എ ഇ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാർത്ഥനാ ചടങ്ങുകൾക്കായി തുറസ്സായ സ്ഥലങ്ങൾ ഉപയോഗിക്കരുതെന്നും അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ നിയന്ത്രണം യു എ ഇയുടെ മുഴുവൻ മേഖലകളിലും ബാധകമാണ്. ഇതോടെ ഇത്തവണ യു എ ഇയിൽ പരമ്പരാഗത ഈദ് പ്രാർത്ഥനാ മേഖലകളിൽ തുറന്ന ഇടങ്ങളിലുള്ള പ്രാർത്ഥനകൾ നടക്കില്ലെന്ന് അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രാർത്ഥനകളുടെ സുഗമമായ സംഘാടനവും പൊതു സുരക്ഷയും ഉറപ്പാക്കാനാണ് ഈ നടപടി. എല്ലാ വിശ്വാസികളും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും, സുരക്ഷ ഉറപ്പാക്കാൻ ഈദ് നമസ്കാരത്തിന് പള്ളികളിൽ നേരത്തെ എത്തിച്ചേരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
WAM

