യു എ ഇ: 6 മരണം; 483 പേർക്ക് COVID-19

GCC News

യു എ ഇയിൽ കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 6 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു. രാജ്യത്ത് ഇതുവരെ 52 പേർ COVID-19 നെ തുടർന്ന് മരിച്ചിട്ടുണ്ട്.

ഇന്ന് 483 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ യു എ ഇയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8238 ആയി. 131 പേർ കൂടി രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ 1546 പേർക്കാണ് യു എ ഇയിൽ രോഗബാധ ഭേദമായിട്ടുള്ളത്.