രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി. 2026 മെയ് 24-നാണ് QCB ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
تعميم عطلة عيد الأضحى المبارك.#مصرف_قطر_المركزي#عيد_الأضحى_المبارك_قطر pic.twitter.com/IFwFcnmGFJ— مصرف قطر المركزي (@QCBQATAR) May 24, 2026
ഈ അറിയിപ്പ് പ്രകാരം QCB-യുടെ മേൽനോട്ടത്തിൽ ഖത്തറിൽ പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും 2026 മെയ് 26, ചൊവാഴ്ച മുതൽ 2026 മെയ് 28, വ്യാഴാഴ്ച വരെ അവധിയായിരിക്കും.
ഈദുൽ അദ്ഹ അവധിയ്ക്കും, തുടർന്നുള്ള വാരാന്ത്യ അവധിയ്ക്കും ശേഷം ഇത്തരം സ്ഥാപനങ്ങൾ 2026 മെയ് 31, ഞായറാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.
രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് ഖത്തർ അമീരി ദിവാൻ കഴിഞ്ഞ ദിവസം ഒരു വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

