ദുബായ് എൻവിറോണ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ (DECE) പ്രഥമ പതിപ്പ് 2026 സെപ്റ്റംബർ 7-ന് ആരംഭിക്കും. 2026 ഓഗസ്റ്റ് 10-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Ahmed bin Saeed, the Dubai Environment and Climate Change Authority (DECCA) announces that it will organise the inaugural Dubai Environment Conference & Exhibition 2026 (DECE) from 7–8 September 2026. Set to take place at the Grand Hyatt Dubai under the… pic.twitter.com/bh7Cat5Nbv
— Dubai Media Office (@DXBMediaOffice) August 10, 2026
2026 സെപ്റ്റംബർ 7, 8 എന്നീ തീയതികളിലാണ് ഈ പരിസ്ഥിതി സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നത്. ദുബായ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന അതോറിറ്റിയാണ് (DECCA) ഈ പരിപാടി ഒരുക്കുന്നത്.
ഗ്രാൻഡ് ഹയാത്ത് ദുബായിൽ നടക്കുന്ന ഈ പ്രദർശനം ‘നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നു… നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് ഒരുക്കുന്നത്. ദേശീയ, പ്രാദേശിക തലങ്ങളിൽ പരിസ്ഥിതി സംവാദവും കാലാവസ്ഥാ നടപടികളും മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവിധ വകുപ്പുകളെയും, സംഘടനകളെയും DECE ഒരുമിച്ച് കൊണ്ടുവരുന്നതാണ്.
സുസ്ഥിരതയ്ക്കും പരിസ്ഥിതി നവീകരണത്തിനുമുള്ള ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം DECE കൂടുതൽ ശക്തിപ്പെടുത്തുന്നു.
Cover Image: Dubai Media Office.

