ബഹ്‌റൈൻ: ഹോട്ടലുകളും റെസ്റ്ററന്റുകളും അടച്ചിടുന്നത് മെയ് 7 വരെ നീട്ടി

GCC News

ബഹ്‌റൈനിൽ റെസ്റ്ററന്റുകളിലും ഹോട്ടലുകളിലും പാർസൽ സേവനങ്ങൾ ഒഴികെ മറ്റു സേവനങ്ങൾ നിർത്തിവെച്ചിട്ടുള്ളത് മെയ് 7 വരെ തുടരുമെന്ന് രാജ്യത്തെ COVID-19 പ്രതിരോധം നയിക്കുന്ന നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഏപ്രിൽ 24-നു പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. കർശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയായിരിക്കും പാർസൽ സർവീസുകൾ അനുവദിക്കുക.

മെയ് 7 വരെയുള്ള ഈ തീരുമാനം അപ്പോഴത്തെ സ്ഥിതിഗതികൾക്കനുസരിച്ച് മാറ്റാവുന്നതാണ്. നിലവിൽ ബഹ്‌റൈനിൽ മാർച്ച് 18 മുതൽ ഹോട്ടലുകളിൽ പാർസൽ സേവനങ്ങൾ മാത്രമേ അനുവദിക്കുന്നുള്ളൂ.

സിനിമ ശാലകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ മുതലായവയും മെയ് 7 വരെ പ്രവർത്തിക്കില്ല എന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 9 മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്ന ചില്ലറ വില്പന ശാലകളും വാണിജ്യ സ്ഥാപനങ്ങളും ഏപ്രിൽ 23 മുതൽ അടച്ചിടാൻ നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ നേരത്തെ നിർദ്ദേശിച്ചിരുന്നു.