കേരളത്തിൽ ശനിയാഴ്ച്ച 7 പേർക്ക് കോവിഡ്-19

Kerala News

സംസ്ഥാനത്ത് ശനിയാഴ്ച ഏഴു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്തും കൊല്ലത്തും മൂന്നു വീതവും കണ്ണൂരിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലത്ത് രോഗം സ്ഥിരീകരിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ഏഴു പേർ രോഗമുക്തി നേടി. ഇതിൽ രണ്ടു വീതം പേർ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഒരാൾ വയനാട് ജില്ലയിലുമാണ്.

നിലവിൽ 116 പേർ ചികിത്‌സയിലാണ്.
21,044 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 20,580 പേർ വീടുകളിലും 464 പേർ ആശുപത്രികളിലുമാണ്. ശനിയാഴ്ച 132 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിൽ 55 ഉം കാസർകോട് 15 ഉം കോഴിക്കോട് 11 ഉം പേർ ചികിത്‌സയിലുണ്ട്. വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിലവിൽ ആരും ചികിത്‌സയിലില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്‌സയിലായിരുന്ന 84 വയസുള്ള കൂത്തുപറമ്പ് മൂരിയാട് സ്വദേശിക്ക് രോഗം ഭേദമായി. വൃക്കരോഗം ഉൾപ്പെടെയുണ്ടായിരുന്ന ആളാണ് ഇദ്ദേഹം.