കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന്റെ ആദ്യ നടപടിയെന്നോണം നോർക്ക വിവര ശേഖരണം ആരംഭിക്കുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോർക്കയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
നോർക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ https://norkaroots.org/ എന്ന വിലാസത്തിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ രജിസ്ട്രേഷൻ സംവിധാനം ഇന്നലെ അർദ്ധരാത്രി മുതൽ ലഭ്യമാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോഴും പ്രവർത്തനമാരംഭിച്ചിട്ടില്ല.
വിവിധ കാരണങ്ങളാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കാണ് മുൻഗണന ലഭിക്കുക. COVID-19 നെഗറ്റീവ് ആണെന്ന സെർടിഫിക്കറ്റ് ഉള്ളവർക്കാണ് രജിസ്റ്റർ ചെയ്യാൻ കഴിയുക. ആദ്യം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് പ്രത്യേക മുൻഗണന ഒന്നും ഉണ്ടായിരിക്കില്ലെന്ന് നോർക്ക വ്യക്തമാക്കിയിട്ടുണ്ട്.