1935-ൽ പുറത്തിറക്കിയ ആദ്യത്തെ സൗദി വെള്ളി റിയാലിന്റെ സ്മരണയ്ക്കായി സൗദി പോസ്റ്റ് ഒരു പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 2026 നവംബർ 17-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
SPL Issues Commemorative Stamp to Mark First Saudi Silver Riyal. https://t.co/OgnoUpaN14 #SPAGOV https://t.co/NM4YZHgRtS
— SPAENG (@Spa_Eng) November 17, 2026
സൗദി സെൻട്രൽ ബാങ്കുമായി (SAMA) സഹകരിച്ചാണ് സൗദി പോസ്റ്റ് ഈ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 3 സൗദി റിയാൽ മൂല്യമുള്ളതാണ് ഈ സ്മാരക സ്റ്റാമ്പ്.
‘കിങ്ഡം ഓഫ് സൗദി അറേബ്യ’ എന്ന പേര് ആലേഖനം ചെയ്ത ആദ്യത്തെ വെള്ളി റിയാലായിരുന്നു ക്രിസ്തുവർഷം 1935-ൽ പുറത്തിറക്കിയത്. സൗദി അറേബ്യയുടെ സ്ഥാപക രാജാവായ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സഊദിന്റെ ഭരണകാലത്താണ് ഈ നാണയം പുറത്തിറക്കിയത്.

സൗദി ദേശീയ കറൻസിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലും, ആധുനിക സൗദി രാഷ്ട്രത്തിന്റെ രൂപീകരണത്തിലും അതിന്റെ നാണയ വ്യവസ്ഥയുടെ വികാസത്തിലുമുള്ള ഒരു പ്രധാന അധ്യായവുമാണിത്. സൗദി അറേബ്യ എന്ന രാജ്യത്തിന്റെ പേര് ആദ്യമായി ഒരു വെള്ളി നാണയത്തിൽ പ്രത്യക്ഷപ്പെട്ട ചരിത്രപരമായ ഈ നിമിഷത്തെ അടയാളപ്പെടുത്തുന്നതിനായാണ് ഇപ്പോൾ സൗദി പോസ്റ്റ് ഈ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.
Cover Image: Saudi Press Agency.

