യു എ ഇ: ഇന്ത്യക്ക് മെഡിക്കൽ സാമഗ്രികൾ കൈമാറി

GCC News

ഇന്ത്യയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ യു എ ഇയുടെ കരുതൽ. 7 മെട്രിക് ടണ്ണോളം മെഡിക്കൽ സാമഗ്രികൾ ഇന്ത്യയിലേക്ക് വ്യോമ മാർഗം അയച്ചതായി യു എ ഇ സർക്കാർ മെയ് 2-നു അറിയിച്ചു.

ഏകദേശം 7000 മെഡിക്കൽ പ്രവർത്തകരുടെ COVID-19 പ്രതിരോധത്തിന് ഉതകുന്ന മെഡിക്കൽ സാമഗ്രികൾ അടങ്ങിയ പ്രത്യേക വിമാനം ശനിയാഴ്ച്ചയാണ് യു എ എയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്.

ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായുള്ള സഹോദര തുല്യമായ ബന്ധത്തിനു അടിവരയിടുന്നതാണ് ഈ നടപടിയെന്ന് ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന ഇതിനെകുറിച്ച് പ്രതികരിച്ചു. 34 രാജ്യങ്ങളിലേക്കായി 348 മെട്രിക് ടൺ മെഡിക്കൽ സാമഗ്രികളാണ് യു എ ഇ ഇതുവരെ നൽകിയിട്ടുള്ളത്.