പ്രവാസി ഐഡി കാർഡ്

Notifications

പ്രവാസി മലയാളികൾക്ക്  കേരള സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഒരു തിരിച്ചറിയൽ കാർഡ് എന്ന രീതിയിലാണ് പ്രവാസി ഐഡി കാർഡ് നിലവിലുള്ളത്. ഈ ഫോട്ടോ തിരിച്ചറിയൽ കാർഡ് വഴി നോർക്ക സേവനങ്ങളും മറ്റ് സർക്കാർ സേവനങ്ങൾക്കും ഉപയോഗിക്കാം. ഓരോ പ്രവാസി ഐഡി കാർഡും , രണ്ടു ലക്ഷത്തിൻറെ ഒരു ആക്സിഡന്റ് ഇൻഷുറൻസ് കവറേജോടുകൂടിയാണ് ലഭ്യമാകുന്നത്. മൂന്നുവർഷത്തെ കാലാവധിയാണ് ഒരു ഐഡികാർഡിനുള്ളത്, അത് പൂർത്തിയായാൽ വീണ്ടും പുതുക്കേണ്ടതാണ്.

യോഗ്യത :

  • അപേക്ഷിക്കുന്ന വ്യക്തിക്ക് 18  വയസ്സ് കഴിഞ്ഞിരിക്കണം 
  • അപേക്ഷിക്കുന്ന വ്യക്തി ആറുമാസമോ അതിലധികമോ പുറം രാജ്യത്തു പ്രവാസിയായി കഴിയുന്ന ആളായിരിക്കണം. 

ആവശ്യമുള്ള രേഖകൾ :

  • അപേക്ഷിക്കുന്നതിനു മുൻപായി താഴെ പറയുന്ന രേഖകൾ JPEG  ഫോർമാറ്റിൽ സ്കാൻ ചെയ്ത് തയ്യാറായിരിക്കണം. 
  • പാസ്‌പോർട്ടിന്റെ മുൻ പേജ് , അഡ്രസ് പേജ് എന്നിവ. 
  • വിസ പേജ്/ ഇക്കാമ/ വർക്ക് പെർമിറ്റ്/  റെസിഡൻസ് പെർമിറ്റ് 
  • അപേക്ഷകൻറെ ഫോട്ടോയും , ഒപ്പും

രജിസ്‌ട്രേഷൻ തുക : INR  315 /-

പ്രവാസി ഐഡി കാർഡിനായി അപേക്ഷകൾ സമർപ്പിക്കാൻ :https://www.norkaroots.org/login?pg=pravasi

Leave a Reply

Your email address will not be published. Required fields are marked *