മാറ്റിയെഴുതപ്പെടുന്ന മുൻധാരണകൾ

Editorial
മാറ്റിയെഴുതപ്പെടുന്ന മുൻധാരണകൾ – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

പ്രവാസി സന്നദ്ധ പ്രവർത്തകർ ചെയ്യുന്ന കാര്യങ്ങളിൽ എന്താണിത്ര പുതുമ? ചോദ്യം ശരിയാണ്. പ്രവാസികൾ എല്ലാ കാലത്തും പരസ്പ്പരം കൈത്താങ്ങി നിന്നിട്ടുണ്ട്. എന്നാൽ ഒരു വ്യത്യാസം മാത്രം, അന്നൊന്നും സന്നദ്ധ പ്രവർത്തനത്തിനായി എത്തുന്നവരുടെ ആരോഗ്യത്തിനും, ജീവനും ഇത്രയേറെ ഭീഷണിയുള്ള സാഹചര്യമുണ്ടായിരുന്നില്ല.

ജീവ കാരുണ്യ പ്രവർത്തനം സമ്മാനിക്കുന്ന ആത്മസംതൃപ്തി മാത്രമാണ് ഇത്തരം നല്ല ഹൃദയങ്ങൾ ആഗ്രഹിച്ചിരുന്നതും അനുഭവിച്ചതും. എന്നാൽ ഈ കൊറോണക്കാലം സന്നദ്ധ പ്രവർത്തന രംഗത്തും ആശങ്കകൾ സൃഷ്ടിച്ചു. സാമൂഹിക അകലം പാലിക്കേണ്ടതിൻറെ ആവശ്യകതയും, ആളുകൾ അവരവരുടെ സുരക്ഷയ്ക്കായി സ്വന്തം താമസ സ്ഥലങ്ങളിൽ തന്നെ തുടരേണ്ടതായും വന്ന സാഹചര്യങ്ങളുണ്ടായി. നമ്മളിൽ പലരും സ്വന്തം മുറിയുടെ തണലിൽ സ്വസ്ഥമായി ഇരിക്കുമ്പോൾ, മറ്റു ചിലർ തെരുവുകളിൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കഷ്ടതയും വിഷമവും അനുഭവിക്കുന്നവരെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. അവരോട് പ്രവാസലോകം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവർ, വ്യത്യസ്തമാർന്ന കൊടികൾക്ക് കീഴിൽ അണി നിരന്നവർ, എല്ലാം പക്ഷെ ഒരേ ഒരു ലക്ഷ്യവുമായി മുന്നോട്ട് വന്നു. കാരണം ഈ പോരാട്ടത്തിൽ എതിർകക്ഷി ഒന്നേയുള്ളൂ എന്ന തിരിച്ചറിവിൽ ആ വേദന ഒപ്പിയെടുക്കാൻ അവർ ഒന്നായി പ്രവർത്തിച്ചു.

അവരവരുടെ അണികളെയും, പാർട്ടിക്കാരെയും, നാട്ടുകാരെയും, സാമുദായിക വിഭാഗങ്ങളെയും മാത്രം ശ്രദ്ധിച്ചിരുന്നവരാണ് പല സന്നദ്ധ സംഘടനകളും എന്ന് മനസ്സിൽ കരുതിയിരുന്ന നമ്മുടെ മുൻ ധാരണകളെയെല്ലാം മാറ്റിമറിച്ചു കൊണ്ട്, സേവനത്തിൻറെ വലിയ അർത്ഥതലങ്ങൾ മനസ്സിലാക്കിത്തന്നു ഈ മഹാമാരിക്കാലം. സന്നദ്ധ പ്രവർത്തകർ, സൗഹൃദ സംഘങ്ങൾ, കൂട്ടായ്മകൾ, നിയമസഹായ പ്രവർത്തകർ, മാധ്യമങ്ങൾ, വ്യവസായ പ്രമുഖർ, പ്രവാസി സംരംഭകർ അങ്ങിനെ ഒരു നാടിന് വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ, തളർച്ചയിൽ കൈത്താങ്ങാകാൻ ഏവരും ഒന്നിച്ച ഈ നാളുകൾ നമ്മോട് പറയാതെ പറയുന്ന സത്യം ഇതായിരിക്കാം “വിഷമ ഘട്ടങ്ങളിൽ വേണ്ടത് ഒരുമയാണ്

Leave a Reply

Your email address will not be published. Required fields are marked *