പ്രവാസികൾക്കായി മസ്കറ്റിൽ പ്രവർത്തിക്കുന്ന COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമങ്ങളിൽ മെയ് 31, ഞായറാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് (ഞായറാഴ്ച്ച മുതൽ വ്യാഴ്ച്ച വരെ) ഈ കേന്ദ്രങ്ങളിൽ മെയ് 31 മുതൽ പരിശോധനകൾ അനുവദിക്കുക.
പ്രവാസികൾക്കായി മസ്കറ്റ് ഗവർണറേറ്റിൽ നിലവിൽ അഞ്ച് കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവയുടെ വിവരങ്ങൾ താഴെ നൽകുന്നു:
- മത്ര വിലായത്ത് – ദാർസൈത്തിലെ വിസ മെഡിക്കൽ പരിശോധനാ കേന്ദ്രം.
- ബൗഷർ വിലായത്ത് – ഗാലയിലെ ഹോളിഡേ ഇന്നിന് സമീപമുള്ള ഔട്ട് റീച്ച് ക്ലിനിക്.
- സീബ് വിലായത്ത് – സീബിലെ വിസ മെഡിക്കൽ പരിശോധനാ കേന്ദ്രം, റുസൈലിലെ വിസ മെഡിക്കൽ പരിശോധനാ കേന്ദ്രം, മബേല ഇൻഡസ്ട്രിയൽ ഏരിയയിലെ ഔട്ട് റീച്ച് ക്ലിനിക്.