കഴിഞ്ഞ ദിവസങ്ങളിൽ ഒരു സുഹൃത്ത് പറഞ്ഞ കഥയാണ് ഇതിനു ആധാരം. വിദേശത്തു ജോലി ചെയ്യുന്ന അദ്ദേഹം ഒരു വീട് പണിക്കു വേണ്ടി കേരളത്തിലെ ഒരു കോൺട്രാക്ടിങ് കമ്പനിയെ അന്വേഷിച്ചു. ഇപ്പോൾ ഗൂഗിളിൽ തിരഞ്ഞാൽ ഇഷ്ടം പോലെ വിവരങ്ങൾ ലഭിക്കുമല്ലോ . അങ്ങിനെ തിരഞ്ഞു അദ്ദേഹം കുറച്ചു കമ്പനികളെ ഷോർട് ലിസ്റ്റ് ചെയ്തു . അവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മിക്ക കമ്പനികളും വെബ്സൈറ്റ് ഇല്ലാത്തവയാണ് മാത്രവുമല്ല നൽകിയിട്ടുള്ള ഇമെയിൽ, മൊബൈൽ ഒന്നും വർക്ക് ചെയ്യുന്നില്ല. ഒരു ഉപഭോകതാവ് എന്ന നിലയിൽ അയാൾ ആദ്യം ചിന്തിച്ചത് ഇങ്ങിനെയാണ്. സ്വന്തം കമ്പനി ശരിയായ രീതിയിൽ കസ്റ്റമാർക്ക് എത്തിച്ചു കൊടുക്കാത്ത ഒരാൾ എങ്ങിനെ അയാളുടെ വീട് എന്ന പദ്ധതി ഗുണനിലവാരത്തോടെ ചെയ്തു കൊടുക്കും?
അയാൾ വീണ്ടും തിരഞ്ഞു. വെബ്സൈറ്റ് ഉള്ള കുറച്ചു കമ്പനികളെ കണ്ടു പിടിച്ചു. അവരുടെ പ്രൊഫൈൽ വായിച്ചപ്പോൾ തന്നെ ഏകദേശം ഒരു രൂപം കിട്ടി. പിന്നെ അവരുടെ വർക്ക് നോക്കി. ചെയ്ത ക്ലയന്റ് റഫറൻസ് നാട്ടിൽ നിന്നും ആളിനെ വിട്ടു അന്വേഷിച്ചു. അതായത് അവർ ഒരു വെബ്സൈറ്റ് ഉണ്ടാക്കി അതിൽ തങ്ങൾ എന്താണ് എന്ന് ലോകത്തോട് പറഞ്ഞപ്പോൾ, ആരോ അത് കണ്ടു അവർക്കു ബിസിനസ് കൊടുത്തിരിക്കുന്നു. അതാണ് വെബ്‌സൈറ്റിന്റെ ശക്തി.
അപ്പോൾ ഒരു മറു ചോദ്യം ഉണ്ടാകാം വെബ് സൈറ്റ് എന്നാണ് വന്നത്? ഇതൊക്കെ ഇല്ലാതെ അല്ലെ ഞങ്ങൾ ബിസിനസ് നടത്തിയത് എന്ന് .അതായത് ഇന്ന് ഏത് ബിസിനസ് കാരനും ആവശ്യം വേണ്ട ഒന്നാണ് വെബ് സൈറ്റ്. ഇന്ന് ഒരു കമ്പനിയുടെ വിശ്വാസ്യത തെളിയിക്കുന്നതിന് ഒരു നിശ്ചിത പങ്കു വെബ് സൈറ്റിനുണ്ട്. 90 കളിൽ ഫോണും ഫാക്സും നടമാടിയപ്പോൾ, 2000-ങ്ങളിൽ വെബ് സൈറ്റ്, സ്മാർട്ട് ഫോൺ എന്നിവയാണ് ബിസിനസ് ടൂൾസ്, അഥവാ ബിസിനസ് കാരുടെ കൈതാങ്ങു .അത് കൊണ്ടാവാം ഏത് കസ്റ്റമറും ആദ്യ മീറ്റിംഗിൽ തന്നെ നിങ്ങളുടെ വെബ് സൈറ്റ് ചോദിക്കുന്നത്. സ്ഥാപനത്തിന് ഒരു വെബ് സൈറ്റ് ഇല്ല എന്ന് പറഞ്ഞാൽ പഠിച്ചവരുടെ ഇടയിൽ നിൽക്കുന്ന പഠിപ്പില്ലാത്തവന്റെ സ്ഥാനമേ നിങ്ങളുടെ സ്ഥാപനത്തിനു സമൂഹത്തിൽ ലഭിക്കൂ.
വെബ് സൈറ്റ് ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അത്ര വലിയ കാര്യമൊന്നുമല്ല. wix , google ബിസിനസ് തുടങ്ങിയ ടൂൾസ് ഉപയോഗിച്ച് നിങ്ങൾക്ക് സൗജന്യമായി ഉണ്ടാക്കാം. കാരണം ചെറിയ വരുമാനമുള്ള സ്ഥാപങ്ങൾക്കു ഒരു പക്ഷെ വലിയ ചെലവിൽ ഒരു വെബ് സൈറ്റ് ഉണ്ടാക്കാൻ സാധിക്കുകയില്ല. ഒരു വെബ്‌സൈറ്റ് എങ്ങിനെ ഇരിക്കുന്നു എന്നതിന് അനുസരിച്ചാവും നമ്മുടെ കസ്റ്റമേഴ്സ് നമ്മളെ വില തിരുത്തുന്നത്. ഇതിനു മറു ചോദ്യത്തിനുള്ള ഒരു ഒരു ഉദാഹരണം പറയുകയാണെകിൽ എന്തിനാണ് നാം ബെൻസ്, ബി എം ഡബ്ലിയു പോലുള്ള കാറുകൾ വാങ്ങുന്നത്? അത് പോലെ മില്യൺസ് ചെലവാക്കി ഓഫീസിൽ ആഡംബരങ്ങൾ ഉണ്ടാക്കുന്നത്? വെറുതെ ഫാൻ വച്ച് സാധാരണ കസേര ഇട്ടാലും ഓഫീസിൽ കാര്യങ്ങൾ നടക്കില്ലേ?
അത് കൊണ്ട് എപ്പോഴും നമ്മുടെ ഓൺലൈൻ ഗ്ലോബൽ ഓഫീസ് നവീനമായിരിക്കണം. ലോകത്തിന്റെ ഏതു കോണിൽ നിന്നും ആളുകൾ നോക്കിയായും ഒരു തനതായ വ്യക്തിത്വം നില നിർത്തണം. അതിനു വേണ്ടി നാം ഐ ടി സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊഫഷണൽ കമ്പനികളെ ആണ് ഏല്പിക്കേണ്ടത്. പ്രധാനമായും മൂന്നു തരത്തിലുള്ള വെബ് സൈറ്റ് ആണ് സ്ഥാപനങ്ങൾക്ക് വേണ്ടത്
- എച് ടി എം എൽ വെബ്‌സൈറ്റ് : ഇത്തരം വെബ് സൈറ്റ് കൾക്ക് ചെറിയ തുക ചെലവാക്കിയാൽ മതി. കമ്പനിയുടെ വിവരങ്ങൾക്ക് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിൽ സ്റ്റാറ്റിക് വെബ്‌സൈറ്റ് മതിയാകും .
- കണ്ടന്റ് മാനേജ്മെന്റ് വെബ്‌സൈറ്റ് [CMS ] : കുറച്ചു കൂടി ഉയർന്ന സാങ്കേതിക തലത്തിലുള്ളത്. ഇതിൽ സ്ഥാപനത്തിന്റെ സ്റ്റാഫിന് തന്നെ വെബ്‌സൈറ്റിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. അതായത് ഉല്പന്നങ്ങൾ , സേവനങ്ങൾ, പദ്ധതികൾ, വാർത്തകൾ, പുതിയ വിശേഷങ്ങൾ, ചിത്രങ്ങൾ എന്നിവ. ഒരു പ്രൊഫഷണൽ സൈറ്റ് ആയി കാണിക്കാൻ നല്ലത് CMS വെബ് സൈറ്റുകൾ ആണ്.
- ഈ കോമേഴ്‌സ് വെബ്‌സൈറ്റ് : തികച്ചും CMS സൈറ്റിന്റെ ഒരു ഉയർന്ന തലം. സ്ഥാപനത്തിന്റെ സേവനങ്ങളും ഉൽപ്പന്നങ്ങളും ഓൺലൈൻ ആയി വിപണനം നടത്താൻ സാധിക്കുന്നു. ചെറിയ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റ് കൾ തുടങ്ങിയവക്ക് ഇത്തരത്തിലുള്ള വെബ്‌സൈറ്റ് വളരെ അധികം അത്യാവശ്യമാണ്. ക്യാഷ് ഓൺ ഡെലിവറി മോഡലോ അതോ ഓൺലൈൻ പേമെന്റോ നടപ്പാക്കാം
ഇനി ഇതിനു എത്ര രൂപയുടെ നിക്ഷേപം വേണം എന്ന് നോക്കാം. ഫ്രീ ടൂളുകളായ ഗൂഗിൾ, wix എന്നിവ ഉപയോഗിച്ചാൽ നിങ്ങൾക്ക് ഒരു പൈസയും ചെലവില്ല. വെബ് സൈറ്റിന്റെ നിർമാണത്തിനുള്ള ചെലവ്, നിങ്ങളുടെ ആവശ്യത്തിനനുസരിച്ചാണ്. അതായത് കാർ വാങ്ങിക്കുന്നത് പോലെ. എല്ലാതും കാറുകൾ തന്നെ, പക്ഷെ എന്ത് കൊണ്ട് ബെൻസ്, ഓഡി എന്നിവ എൻട്രി ലെവൽ ബ്രാൻഡഡ് കാറുകളെക്കാൾ വില നിലവാരം കൂടുതൽ ആണെന്ന് പരിശോധിച്ചാൽ നമുക്ക് ഉത്തരം കിട്ടും.
1000 രൂപ മുതൽ പത്തു ലക്ഷം വരെ ഒരു വെബ് സൈറ്റിന് ചാർജ് ചെയ്യുന്ന വെബ് ഡെവലപ്പ്മെന്റ് കമ്പനികൾ ഇന്ന് കേരളത്തിൽ ഉണ്ട്. എല്ലാം ഉപഭോക്താവിന്റെ ആവശ്യകതക്ക് അനുസരിച്ചാകും വില നിലവാരം. ഓർക്കുക, വിലക്കുറവിന്റെ വഴിയിലൂടെ സഞ്ചരിച്ചു വാരിക്കുഴിയിൽ വീഴരുത്. എവിടെ വില കുറയുന്നുവോ അവിടെ അപകടം പതിയിരിക്കുന്നു. ലക്ഷക്കണക്കിന് തുക ചെലവഴിച്ചു ഷോപ് ഉണ്ടാക്കിയവരെക്കാൾ കൂടുതൽ വരുമാനം ഇന്ന് ഓൺലൈൻ വിപണിയിലാണ് നടക്കുന്നത്. ഭൗതികമായ കടകൾ ഭാവിയിൽ ഒരു സ്വപ്നം ആയിരിക്കും എന്ന യാഥാർഥ്യവും നാം മറക്കരുത് .
തയ്യാറാക്കിയത്: ബിസിനസ് ഡെസ്ക് : പ്രവാസി ഡെയ്‌ലി