റിയാദ് എയർപോർട്ട്: വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുന്ന വില്പനയന്ത്രങ്ങൾ സ്ഥാപിച്ചു

Family & Lifestyle GCC News

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക്, വിമാനത്താവളത്തിൽ നിന്ന് തന്നെ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (PPE – Personal Protective Equipment) വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു. മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ മുതലായ PPE ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ ലഭ്യമാക്കുന്നതിനുള്ള വെന്റിങ്ങ് മെഷിനുകളാണ് എയർപോർട്ടിൽ സ്ഥാപിച്ചിട്ടുള്ളത്.

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്ക് വെച്ചത്.

ആഭ്യന്തര ടെർമിനലിലെ ലൗഞ്ച് 5-ലാണ് നിലവിൽ വെന്റിങ്ങ് മെഷിനുകൾ സ്ഥാപിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരം മുതൽ സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിൽ നിന്ന് തന്നെ മാസ്‌ക്കുകൾ മുതലായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഈ സംവിധാനം യാത്രികർക്ക് സൗകര്യപ്രദമാണ്.

Photo: King Khalid International Airport, Riyadh