സൗദി: രാജ്യത്തിനു പുറത്തുള്ള പ്രവാസികളുടെ മടങ്ങിവരവ് നിലവിലെ COVID-19 പ്രതിസന്ധിക്ക് ശേഷം മാത്രമെന്ന് സൂചന

GCC News

COVID-19 പശ്ചാത്തലത്തിൽ, നിലവിൽ രാജ്യത്തിനു പുറത്ത് കുടുങ്ങികിടക്കുന്ന സൗദിയിലെ പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നു. നിലവിലെ COVID-19 പ്രതിസന്ധിക്ക് ശേഷം മാത്രമെ പ്രവാസികളെ തിരികെ പ്രവേശിക്കാൻ അനുവദിക്കാൻ സാധ്യതയുള്ളൂ എന്ന സൂചനകളാണ് സൗദി ജനറൽ ഡിറക്ടറേറ് ഓഫ് പാസ്സ്പോർട്സ് (Jawazat) നൽകുന്നത്.

രാജ്യത്തേക്ക് മടങ്ങുന്നത് സംബന്ധിച്ച ഏതാനം പ്രവാസികളുടെ, Jawazat-ന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചോദ്യങ്ങൾക്ക് അധികൃതർ നൽകിയിട്ടുള്ള ഔദ്യോഗിക മറുപടികൾ ഈ സൂചനയാണ് തരുന്നത്. “നിലവിലെ മഹാമാരിയുടെ പ്രതിസന്ധികൾക്ക് ശേഷം മാത്രമേ പ്രവാസികൾക്ക് മടങ്ങി വരാൻ കഴിയു. ഇപ്രകാരം മടങ്ങി വരുന്നവർക്ക് സാധുതയുള്ള വിസ നിർബന്ധമാണെന്നും, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾക്ക് ശേഷം മാത്രമേ പ്രവാസികൾക്ക് തിരികെയെത്താൻ സാധിക്കൂ” എന്നും സൗദി ജനറൽ ഡിറക്ടറേറ് ഓഫ് പാസ്സ്പോർട്സ് ട്വിറ്ററിൽ മറുപടി നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ തിരികെ എത്തേണ്ടവർക്ക് ആവശ്യമായ എക്സിറ്റ്, റീ-എൻട്രി വിസകൾ നീട്ടുന്നതിനുള്ള സംവിധാനവും നിലവിലെ സാഹചര്യങ്ങൾ മാറിയ ശേഷം ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.