സൗദി: വാഹന ഇൻഷുറൻസ് പിഴകൾ ജൂലൈ 22 മുതൽ പുനരാരംഭിക്കും

GCC News

രാജ്യത്തെ വാഹന ഉടമകളോട്, ജൂലൈ 22-നു മുൻപായി തങ്ങളുടെ വാഹനങ്ങളുടെ ഇൻഷുറൻസ്, സാധുതയുള്ളതാണെന്ന് ഉറപ്പാക്കാൻ സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്ക് ആവശ്യപ്പെട്ടു. ജൂലൈ 22 മുതൽ, ട്രാഫിക്ക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ ചുമത്തുന്ന നടപടികൾ പുനരാരംഭിക്കുമെന്നറിയിച്ച അധികൃതർ, പൊതുജനങ്ങളോട് വാഹന ഇൻഷുറൻസ് കാലാവധി സമയബന്ധിതമായി പുതുക്കാനും ആഹ്വാനം ചെയ്തു.

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തലാക്കിയിരുന്ന, വാഹന രജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള, വിവിധ ട്രാഫിക്ക് സേവനങ്ങൾ പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രാഫിക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.