ദക്ഷിണ ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണ വിഭവങ്ങളാണ് നമ്മുടെ പ്രിയപ്പെട്ട ദോശയും ഇഡലിയും. അല്ലെങ്കിൽ ഇത് മാത്രമേ ദക്ഷിണ ഇന്ത്യയിൽ ഉള്ളൂ എന്ന് വരെ ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.
ഈ ദോശയ്ക്കും ഇഡലിയ്ക്കും ഒപ്പം കൂട്ടാൻ എന്താണ് എന്ന് ചോദിച്ചാൽ, ഒന്നുകിൽ സാമ്പാർ അല്ലെങ്കിൽ ചമ്മന്തി എന്നാവും മിക്കവാറും മറുപടി ലഭിക്കുക.
കുറച്ചു മാസങ്ങൾ മുൻപ് ഞങ്ങൾ ബാംഗ്ലൂർ പോയപ്പോൾ അവിടെ ഒരു കടയിൽ, തീർത്തും വ്യത്യസ്തമായ രീതിയിൽ ദോശയും, ഇഡലിയും വിളമ്പുന്നത് കണ്ടു. വ്യത്യസ്തത ശരിക്കും ദോശയിലും ഇഡലിയിലും ആയിരുന്നില്ല, അതിനു ഒരു വശത്തും മുകളിലുമായി വാരിക്കോരി തന്ന ഐസ് ക്രീമിലും ജാമിലും ആയിരുന്നു.
അവിടെ ദോശയ്ക്ക് ചമ്മന്തിയും, സാമ്പാറും അല്ല കൂട്ടിനു വിളമ്പുന്നത്. ഐസ് ക്രീമും, ജാമും ഒക്കെയാണ്. ഇങ്ങനെ മധുരത്തിൽ പൊതിഞ്ഞു തരുന്ന ദോശയും, ഇഡലിയും രുചിയിൽ നല്ലതാണ് എങ്കിലും, വല്ലപ്പോഴും ഒരിക്കൽ ഒരു വ്യത്യസ്തതയ്ക്കു കഴിക്കുവാൻ മാത്രമേ എന്നെ കൊണ്ട് പറ്റൂ. നിങ്ങൾക്കോ?
Ebbin Jose
എബിൻ ജോസ് - യാത്രകളോടും രുചിവൈവിധ്യങ്ങളോടും അടങ്ങാത്ത പ്രണയമുള്ള കേരളത്തിൽ നിന്നുള്ള ഫുഡ് ബ്ലോഗ്ഗർ, ട്രാവൽ ബ്ലോഗ്ഗർ, ട്രാവൽ വ്ളോഗർ അല്ലെങ്കിൽ ഫുഡ് വ്ളോഗർ; എന്നിങ്ങനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം, പുത്തൻ രുചികളും പുതു കാഴ്ചകളും തേടി ലോകത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്യാൻ വെമ്പുന്ന ഈ സഞ്ചാരിയെ. പ്രവാസിഡെയ്ലി വായനക്കാർക്കായി അദ്ദേഹം പങ്കുവയ്ക്കുന്ന പ്രത്യേക പംക്തി "രുചിയാത്ര" - ഓരോ ആഴ്ചയിലും ഓരോ രുചിയാത്രകൾ.