ഇരട്ട ഗിന്നസ് നേട്ടത്തോടെ റാസൽഖൈമയിലെ പുതുവർഷരാവിലെ കരിമരുന്നു പ്രയോഗം

GCC News

ഇരട്ട ഗിന്നസ് നേട്ടത്തോടെ ഈ പുതുവർഷരാവിലെ ഒരു ആകാശ വിസ്മയമായിമാറി റാസൽഖൈമയിലെ വെടിക്കെട്ട്. റാസ്‌ അൽഖൈമയിലെ അൽ മർജാനിലെ ന്യൂ ഇയർ വെടിക്കെട്ട് വർണ്ണമഴയോടൊപ്പം രണ്ട് ഗിന്നസ് നേട്ടങ്ങളാണ് മറികടന്നത്.

പതിമൂന്ന് മിനിറ്റു നീണ്ട ഈ കരിമരുന്ന് പ്രകടനം ‘ഒരേ സമയം ഏറ്റവും കൂടുതൽ ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്തു നിന്ന് ഒരുക്കുന്ന വെടിക്കെട്ട് ‘, ‘ഏറ്റവും നീളം കൂടിയ കരിമരുന്നു പ്രയോഗം’ എന്നീ ഗിന്നസ് റെക്കോർഡുകളാണ് നേടിയത്. ഈ ആകാശവിസ്മയം വീക്ഷിക്കാനായി തിങ്ങിനിറഞ്ഞ പതിനായിരങ്ങളെയും ഗിന്നസ് പ്രതിനിധികളെയും സാക്ഷിയാക്കി 173 ഡ്രോണുകൾ മാനത്ത് പൂത്തിരി വിടർത്തിയപ്പോൾ ആദ്യത്തെയും, 3788 മീറ്റർ നീളത്തിൽ ഒരുക്കിയ വർണ്ണജാലത്തിന്റെ മതിൽ വിരിഞ്ഞപ്പോൾ രണ്ടാമത്തെയും റെക്കോർഡുകൾ റാസൽഖൈമയ്ക്ക് സ്വന്തമായി.

1 thought on “ഇരട്ട ഗിന്നസ് നേട്ടത്തോടെ റാസൽഖൈമയിലെ പുതുവർഷരാവിലെ കരിമരുന്നു പ്രയോഗം

Comments are closed.