ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച ‘മൈ സ്റ്റോറി’ എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു നാടക പ്രദർശനം എക്സ്പോ 2020 ദുബായ് വേദിയിൽ അരങ്ങേറി.
എക്സ്പോ 2020 ദുബായ് എന്റെർറ്റൈന്മെന്റ്സ് ആൻഡ് ഇവെന്റ്സ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അമ്‌നാ ബെൽഹൊഉൽ സംവിധാനം ചെയ്ത ഈ 20 മിനിറ്റ് ദൈർഘ്യമുള്ള ഷോ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് രചിച്ച ‘മൈ സ്റ്റോറി’ എന്ന പുസ്തകത്തിലെ മൂന്ന് കഥകളെ അടിസ്ഥാനമാക്കിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

2021 നവംബർ 10-ന് ഈ ഷോയുടെ പ്രദർശനത്തിൽ ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ട് പങ്കെടുത്തു. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ‘മൈ സ്റ്റോറി – ലത്തീഫ’, ‘ഫസ്റ്റ് ഹോഴ്സ്’, ‘ഫസ്റ്റ് റേസ്’ എന്നീ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘അൽ ആദിയത് – ദി ബോയ് ആൻഡ് ദി ഹോഴ്സ്’ എന്ന പേരിട്ടിരിക്കുന്ന ഈ നാടക പ്രദർശനം ഒരുക്കിയിരിക്കുന്നത്.

കൃത്യമായ ദർശനങ്ങളോട് കൂടിയ ഒരു ചെറിയ കുട്ടിയുടെ നായകനിലേക്കുള്ള വളർച്ച ചിത്രീകരിക്കുന്ന ഈ പ്രദർശനം നവംബർ 18 വരെ അൽ വാസൽ പ്ലാസയിൽ തുടരുന്നതാണ്.
WAM