അബുദാബി: എയർ എക്സ്പോ 2022 നവംബർ 1 മുതൽ 3 വരെ

UAE

അബുദാബി എയർ എക്സ്പോ 2022 നവംബർ 1 മുതൽ ആരംഭിക്കുമെന്ന് മീഡിയ ഓഫീസ് അറിയിച്ചു. അബുദാബി എയർപോർട്ട്സ് സംഘടിപ്പിക്കുന്ന ഈ വ്യോമയാന പ്രദർശനം അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ടിൽ വെച്ച് നവംബർ 1 മുതൽ 3 വരെയാണ് നടക്കുന്നത്.

അന്താരാഷ്ട്ര വ്യോമയാന മേഖലയിലെയും, എയ്‌റോസ്പേസ് മേഖലയിലെയും ഇരുപതിനായിരത്തിലധികം വിദഗ്ദർ അബുദാബി എയർ എക്സ്പോയിൽ പങ്കെടുക്കുന്നതാണ്. എയർ എക്സ്പോ 2022-ൽ നൂറിലധികം വിമാനങ്ങളും, മുന്നൂറിലധികം പ്രദര്‍ശകരും പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ജനറൽ ഏവിയേഷൻ, എയർലൈൻ, എയർപോർട്ട്, സിവിൽ ഏവിയേഷൻ, ഏവിയേഷൻ ടെക്‌നോളജി, കാർഗോ തുടങ്ങിയ നിരവധി മേഖലകളിലെ പങ്കാളിത്തം അബുദാബി എയർ എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്. 80000 സ്‌ക്വയർ മീറ്ററിലധികം വിസ്‌തൃതിയുള്ള ഈ പ്രദർശനത്തിൽ ജനറൽ ഏവിയേഷൻ മേഖലയിലെ പ്രമുഖ കമ്പനികളായ ഗൾഫ് സ്ട്രീം, സിറസ്, ദസൂ, അബുദാബി ഏവിയേഷൻ, റോയൽ ജെറ്റ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, എയ്റോ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.