അബുദാബി, അൽ ഐൻ റെസിഡൻസി വിസക്കാർക്ക് ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കാൻ ICA അനുവാദം നിർബന്ധം

GCC News

അബുദാബി, അൽ ഐൻ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി എയർ അറേബ്യ അറിയിച്ചു. അബുദാബി, അൽ ഐൻ എന്നിവിടങ്ങളിൽ നിന്നുള്ള താമസ വിസകൾ ഉള്ളവർ യാത്രയ്ക്ക് മുൻപായി http://uaeentry.ica.gov.ae/ എന്ന വിലാസത്തിൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് ICA അനുവാദം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് എയർ അറേബ്യ തങ്ങളുടെ ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങളിൽ പറയുന്നത്.

https://www.airarabia.com/en/resuming-flights-select-destinations എന്ന വിലാസത്തിൽ എയർ അറേബ്യയുടെ നൽകിയിട്ടുള്ള ഈ അറിയിപ്പ് ലഭ്യമാണ്. ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി വിസക്കാർ തങ്ങൾക്ക് പ്രവേശനാനുമതി നൽകുന്ന ICA ഗ്രീൻ സ്റ്റാറ്റസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. ഒക്ടോബർ 13, ചൊവ്വാഴ്ച്ച വൈകീട്ടാണ് എയർ അറേബ്യ ഈ പുതിയ യാത്രാ നിർദ്ദേശം പുറത്തിറക്കിയത്.

അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന എയർ അറേബ്യ യാത്രികർക്കും ICA-യുടെ പ്രവേശനാനുവാദം ഉണ്ടെന്ന് ഉറപ്പാക്കാൻ എയർ അറേബ്യ നിർദ്ദേശിച്ചിട്ടുണ്ട്.