അബുദാബി: സ്വകാര്യ, പൊതു ബസുകളിൽ 30% വരെ വിൻഡോ ടിൻറിംഗ് അനുവദിച്ചു

UAE

എമിറേറ്റിലെ സ്വകാര്യ, പൊതു ബസുകളുടെ വിൻഡോകളിൽ 30% വരെ വിൻഡോ ടിൻറിംഗ് ഉപയോഗിക്കുന്നതിന് അബുദാബി മൊബിലിറ്റി അനുമതി നൽകി.

ഈ തീരുമാനപ്രകാരം, ഡ്രൈവറുടെ ദൃശ്യപരത ഉറപ്പാക്കാൻ വിൻഡ്‌സ്‌ക്രീൻ ഒഴികെയുള്ള എല്ലാ വിൻഡോകളിലും പരമാവധി 30% ടിൻറിംഗ് അനുവദനീയമാണ്. എമിറേറ്റിനുള്ളിൽ ലൈസൻസ് ലഭിച്ചിട്ടുള്ള എല്ലാ സ്വകാര്യ, പൊതു ബസുകൾക്കും ഈ തീരുമാനം ബാധകമാണ്,

കഠിനമായ സൂര്യപ്രകാശത്തിൻ്റെ ആഘാതം കുറയ്ക്കുകയും വാഹനത്തിനുള്ളിലെ താപനില കുറയ്ക്കുകയും ചെയ്തുകൊണ്ട് എല്ലാ ബസ് യാത്രക്കാർക്കും സുരക്ഷിതവും കൂടുതൽ സുഖപ്രദവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായാണ് ഈ തീരുമാനം. അപകടകരമായ യു വി രശ്മികളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു.