പുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2024 ജനുവരി 1, തിങ്കളാഴ്ച്ച അവധിയായായിരിക്കുമെന്ന് അബുദാബി അധികൃതർ അറിയിച്ചു. 2023 ഡിസംബർ 21-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അവധിയ്ക്ക് ശേഷം അബുദാബിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ 2024 ജനുവരി 2, ചൊവ്വാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Abu Dhabi Media Office.