അബുദാബി: ഫൈസർ COVID-19 വാക്സിൻ കുത്തിവെപ്പുകൾക്ക് എമിറേറ്റിൽ അനുമതി നൽകി; 11 കേന്ദ്രങ്ങളിൽ നിന്ന് കുത്തിവെപ്പുകൾ ലഭ്യമാണ്

UAE

എമിറേറ്റിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾക്ക് ഔദ്യോഗിക അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. ഫൈസർ വാക്സിൻ ഉപയോഗിച്ചുള്ള കുത്തിവെപ്പുകൾ എമിറേറ്റിലെ 11 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്നും DoH കൂട്ടിച്ചേർത്തു.

ഏപ്രിൽ 20-ന് രാത്രിയാണ് DoH ഇക്കാര്യം അറിയിച്ചത്. എമിറേറ്റിൽ വാക്സിൻ സ്വീകരിക്കുന്നതിന് അനുമതിയുള്ള വിഭാഗങ്ങളിലുള്ളവർക്ക് ഈ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണ്.

ഇതിന് പുറമെ എമിറേറ്റിലെ 100-ൽ പരം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത് തുടരുന്നതായും DoH വ്യക്തമാക്കി. സിനോഫാം, ഫൈസർ വാക്സിനുകൾ മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി ലഭ്യമാണ്. ഫൈസർ വാക്സിൻ കുത്തിവെപ്പുകൾ ലഭിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്.

അബുദാബിയിൽ ഫൈസർ COVID-19 വാക്സിൻ ലഭ്യമാകുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ:

അബുദാബി സിറ്റി

  • Al Zaafaranah Diagnostic and Screening Centre. (80050 എന്ന നമ്പർ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)
  • Madinat Mohamed Bin Zayed Healthcare Centre. (80050 എന്ന നമ്പർ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)
  • Al Bahia Healthcare Centre. (80050 എന്ന നമ്പർ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)
  • Cleveland Clinic Abu Dhabi. (8004959 എന്ന നമ്പർ അല്ലെങ്കിൽ mcv@telemed.ae എന്ന ഇമെയിൽ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)
  • Healthpoint Hospital. (8004959 എന്ന നമ്പർ അല്ലെങ്കിൽ mcv@telemed.ae എന്ന ഇമെയിൽ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)
  • Capital Health Screening Centre at Al Jazira Sports Club. (8004959 എന്ന നമ്പർ അല്ലെങ്കിൽ mcv@telemed.ae എന്ന ഇമെയിൽ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)
  • Capital Health Screening Centre at Mubadala Tower. (8004959 എന്ന നമ്പർ അല്ലെങ്കിൽ mcv@telemed.ae എന്ന ഇമെയിൽ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)

അൽ ഐൻ

  • Oud Al Touba Diagnostic and Screening Centre. (80050 എന്ന നമ്പർ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)
  • Neima Healthcare Centre. (80050 എന്ന നമ്പർ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)
  • Capital Health Screening Centre, Al Ain Branch. (8004959 എന്ന നമ്പർ അല്ലെങ്കിൽ mcv@telemed.ae എന്ന ഇമെയിൽ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)

അൽ ദഫ്‌റ മേഖല

  • Al Dhafra Family Medicine Centre. (80050 എന്ന നമ്പർ ഉപയോഗിച്ച് ബുക്കിംഗ് ചെയ്യാവുന്നതാണ്.)

അബുദാബി ഹെൽത്ത് സർവീസസ് കമ്പനി SEHA-യുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ 80050 എന്ന നമ്പർ ഉപയോഗിച്ച് വാക്സിൻ കുത്തിവെപ്പിനുള്ള മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്. മുബദല ഹെൽത്തിന് കീഴിലുള്ള കേന്ദ്രങ്ങളിൽ നിന്ന് 8004959 എന്ന നമ്പർ അല്ലെങ്കിൽ mcv@telemed.ae എന്ന ഇമെയിൽ ഉപയോഗിച്ച് വാക്സിൻ കുത്തിവെപ്പിനുള്ള മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.

അബുദാബിയിൽ ഫൈസർ COVID-19 വാക്സിൻ കുത്തിവെപ്പിന് അർഹതയില്ലാത്ത വിഭാഗങ്ങൾ:

  • സിനോഫാം COVID-19 വാക്സിൻ ഫേസ് 3 ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവർ.
  • ഇതിനകം മറ്റു COVID-19 വാക്സിനുകളുടെ ഒന്നോ, ഒന്നിലധികമോ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ.
  • ഗർഭിണികൾ.
  • ഫൈസർ വാക്സിൻ നൽകേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ പരിശോധനകളിൽ കണ്ടെത്തുന്ന വിഭാഗങ്ങളിലുള്ളവർ.
  • 16 വയസ്സിന് താഴെ പ്രായമുള്ളവർ.
  • ഗുരുതരമായ അലർജി ഉള്ളവർ.