ഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനം അബുദാബിയിൽ ആഘോഷിച്ചു.
ഇതിന്റെ ഭാഗമായി 2022 നവംബർ 18, വെള്ളിയാഴ്ച എമിറേറ്റിലെ പ്രധാന കെട്ടിടങ്ങൾ ·ഒമാൻ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചിരുന്നു.
ഒമാന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന് ആശംസകൾ നേർന്നിരുന്നു.
അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് ദോഫാർ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് രാത്രി മസ്കറ്റ്, ദോഫാർ ഗവർണറേറ്റുകളിൽ പ്രത്യേക ലേസർ, ഡ്രോൺ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു.