ഇൻഫ്ലുവെൻസ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള വിഭാഗങ്ങൾക്ക് അത് നൽകുന്നതിനായി എമിറേറ്റിലെ ഏതാനം ഫാർമസികളെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു. 2022 ഡിസംബർ 5-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റിലെ പൊതുജനങ്ങൾക്കിടയിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, സാംക്രമിക രോഗങ്ങൾ പടരുന്നത് തടയുന്നതിനുമായാണ് ഇത്തരം ഒരു നടപടി. സീസണൽ ഇൻഫ്ലുവെൻസ തടയുന്നതിന് ഏറ്റവും നല്ല മാർഗമാണ് വാക്സിനേഷനെന്ന് DoH വ്യക്തമാക്കി.
വാക്സിൻ നൽകുന്നതിനായി എമിറേറ്റിലെ വിവിധ മേഖലകളിലെ ഫാർമസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യാസ് മാളിലെ അൽ മനാരാ ഫാർമസി, അൽ തിഖ അൽ അല്മയിഅ, അൽ തിഖ ദോഅലിയാഹ് തുടങ്ങിയ ഫാർമസികളിൽ നിന്നും അൽ ഐൻ ഫാർമസിയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്നും ഈ വാക്സിൻ ലഭ്യമാണ്.