അബുദാബി: സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ വാക്സിൻ ലഭ്യമാണെന്ന് DOH

UAE

എമിറേറ്റിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) സ്ഥിരീകരിച്ചു. അബുദാബിയിലും, അൽ ഐനിലുമുള്ളവർക്ക് ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭ്യമാണ്.

മുൻ‌കൂർ ബുക്കിംഗ് നടത്തിക്കൊണ്ട് ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ നേടാവുന്നതാണ്. ബുക്ക് ചെയ്യുന്നതിനായി ആരോഗ്യ പരിചരണ കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.