ഈദ് അവധി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി അധികൃതർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
.@ADPoliceHQ and @CivilDefenceAD have issued prevention and safety guidelines for the Eid Al Fitr holiday, urging community members to adhere to precautionary measures during the celebrations, supporting the continued protection of lives and property in the emirate. pic.twitter.com/TsyVR7tct8
— مكتب أبوظبي الإعلامي (@ADMediaOffice) March 18, 2026
നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായി ഈദ് അവധി ആഘോഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അബുദാബി പോലീസ്, അബുദാബി സിവിൽ ഡിഫൻസ് എന്നിവർ അറിയിച്ചിരിക്കുന്നത്.
ഈദ് അവധി സുരക്ഷിതമായി ആഘോഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
- പാർപ്പിട മേഖലകളിൽ വാഹനമോടിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്തുക, വാഹനത്തിന്റെ വേഗത കുറയ്ക്കുക.
- അടിയന്തിര സേവനങ്ങൾ നൽകുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്ന് പോകുന്നതിനായി റോഡിൽ വാഹനം ഒതുക്കികൊടുക്കേണ്ടതാണ്.
- വാഹനങ്ങൾ ഉത്തരവാദിത്വത്തോടെ ഡ്രൈവ് ചെയ്യേണ്ടതാണ്. റോഡിൽ അശ്രദ്ധമായ പെരുമാറ്റവും, വാഹനങ്ങൾ ഉപയോഗിച്ചുളള അഭ്യാസപ്രകടങ്ങളും ഒഴിവാക്കുക.
- മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ റോഡരികിൽ കളിക്കാനോ റോഡ് മുറിച്ചുകടക്കാനോ അനുവദിക്കരുത്.
- പടക്കങ്ങൾ, കരിമരുന്ന് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

