ഖലീജ് അൽ അറബി സ്ട്രീറ്റിൽ (E20) 2022 ഫെബ്രുവരി 19 മുതൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. ഫെബ്രുവരി 17-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, ഖലീജ് അൽ അറബി സ്ട്രീറ്റിൽ അബുദാബി ദിശയിൽ ഏറ്റവും ഇടത്ത് വശത്തുള്ള രണ്ട് വരികളിൽ ഗതാഗതം നിർത്തലാക്കുന്നതാണ്. ഫെബ്രുവരി 19-ന് അർദ്ധരാത്രി മുതൽ ഫെബ്രുവരി 21-ന് രാവിലെ 5 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.