ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി. 2022 മെയ് 11-നാണ് ITC ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്.
ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് മവാഖിഫ് പാർക്കിംഗ് ഫീസ് ലളിതമായി അടയ്ക്കാമെന്ന് ITC ഈ അറിയിപ്പിലൂടെ വ്യക്തമാക്കി. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ മുതലായ ഇടങ്ങളിൽ നിന്ന് ഡാർബ് സ്മാർട്ട് ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഡാർബ് ആപ്പിലൂടെ മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ:
- ഡാർബ് ആപ്പിലെ ‘പേ ഫോർ പാർക്കിംഗ്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
- പാർക്കിംഗ് ടൈപ്പ് തിരഞ്ഞെടുക്കുക.
- വാഹനം പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന മണിക്കൂർ തിരഞ്ഞെടുക്കുക.
- ‘പേ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- പാർക്കിംഗ് ഫീസ് നിങ്ങളുടെ ഡാർബ് വാലറ്റിൽ നിന്ന് അടയ്ക്കുന്നതാണ്.
എമിറേറ്റിലെ വാഹന ഉടമകൾക്ക് മവാഖിഫ് പാർക്കിംഗ് ഫീസ് ഇനി മുതൽ ഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് അടയ്ക്കാമെന്ന് ITC 2022 ഏപ്രിൽ 15-ന് അറിയിച്ചിരുന്നു. ഡാർബ് ആപ്പിലെ ഇ-വാലറ്റ് സംവിധാനത്തിലൂടെയാണ് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിനുള്ള സേവനം ലഭ്യമാക്കുന്നത്.
Cover Image: WAM.