എമിറേറ്റിലെ റോഡുകളിൽ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർ മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു. 2023 ഓഗസ്റ്റ് 10-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ITC-യുടെ നേതൃത്വത്തിൽ അബുദാബിയിൽ നടത്തിവരുന്ന റോഡ് സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ അറിയിപ്പ്. എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, ജാഗ്രതയോടെയും, ഉത്തരവാദിത്വത്തോടെയും വാഹനം ഡ്രൈവ് ചെയ്യണമെന്നും ITC കൂട്ടിച്ചേർത്തു.
എലാ വാഹനങ്ങളും മുന്നിലെ വാഹനവുമായി ചുരുങ്ങിയത് മൂന്ന് സെക്കൻഡ് എങ്കിലും അകലം പാലിക്കുന്ന രീതിയിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യണമെന്ന് ITC ആഹ്വാനം ചെയ്തു.