ഹോപ്പ്: യു എ ഇയുടെ ചരിത്ര ദൗത്യത്തിൽ അഭിമാനം പങ്കുവച്ച് അബുദാബി പോലീസ്

UAE

യു എ ഇയുടെ ചൊവ്വാ ദൗത്യത്തിൽ അഭിമാനവും സന്തോഷവും സൂചിപ്പിച്ചുകൊണ്ട് അബുദാബി പോലീസ് തങ്ങളുടെ പെട്രോളിംഗ് വാഹനങ്ങളിൽ ഹോപ്പ് പ്രോബ് ലോഗോ പ്രദർശിപ്പിച്ചു. ഇത്തരത്തിൽ ലോഗോ പ്രദർശിപ്പിച്ചു കൊണ്ടുള്ള വാഹനങ്ങളുടെ ദൃശ്യങ്ങൾ അബുദാബി പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഈ ചരിത്ര മുഹൂർത്തത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്, അബുദാബി പൊലീസിലെ വിവിധ ഉദ്യോഗസ്ഥർ തങ്ങളുടെ ഈ ദൗത്യത്തിലുള്ള അഭിമാനം പ്രകടമാക്കി.

മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടു തവണ നീട്ടിവെച്ച ഹോപ്പ് ബാഹ്യാകാശപേടകത്തിൻറെ വിക്ഷേപണം ജൂലൈ 20-നു രാത്രി 1.58-നാണ് (യു എ ഇ സമയം). വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ജപ്പാനിലെ തനെഗഷിമ ദ്വീപ് ഉൾപ്പെടുന്ന മേഖലയിൽ കനത്ത മഴയും, അസ്ഥിരമായ കാലാവസ്ഥയും മൂലം, ജൂലൈ 15-നു നടത്തേണ്ടിയിരുന്ന, ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ വിക്ഷേപണം നീട്ടിവെക്കുകയായിരുന്നു.

WAM