എമിറേറ്റിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 25-നാണ് SEHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം അബുദാബിയിൽ 16 ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്ന് COVID-19 PCR ടെസ്റ്റുകൾ, വാക്സിനേഷൻ സേവനങ്ങൾ മുതലായവ ലഭ്യമാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് COVID-19 രോഗബാധിതർ ഉൾപ്പടെയുള്ള നിവാസികൾക്ക് ഇത്തരം സേവനങ്ങൾ ലഭ്യമാണെന്നും SEHA അറിയിച്ചിട്ടുണ്ട്.
അബുദാബി സിറ്റിയിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ:
- Al Wathba.
- Al Bahia.
- Al Manhal.
- Al Shamkha.
- Al Madina.
- Rabdan.
അൽ ഐനിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ:
- Asharej.
- Al Hili.
- Al Sarouj.
- Al Aamerah.
അൽ ദഫ്റയിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ:
- Madinat Zayed (അൽ ദഫ്റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷന് അരികിലുള്ള വിവാഹ ഹാൾ കാർ പാർക്കിങ്ങിൽ)
- Liwa.
- Ghayathi.
- Marfa.
- Dalma.
- Sila.