പുതുവർഷം: അബുദാബിയിൽ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം സംഘടിപ്പിക്കും

GCC News

2024-നെ വരവേൽക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കും. 2023 ഡിസംബർ 28-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് ഒത്ത് ചേരുന്നതിനും, പുതുവർഷത്തെ വരവേൽക്കുന്നതിനുമുള്ള വേദികൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. അബുദാബി നഗരത്തിലും, അൽ ഐനിലും, അൽ ദഫ്‌റയിലുമുള്ള വിവിധ ഇടങ്ങളിലാണ് പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ വെടിക്കെട്ട് പ്രദർശനങ്ങൾ ഒരുക്കുന്നത്.

താഴെ പറയുന്ന ഇടങ്ങളിലാണ് അബുദാബിയിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്:

അബുദാബി:

  • അബുദാബി കോർണിഷ് – 2024 ജനുവരി 1-ന് 12:00am.
  • അൽ മരിയ ഐലൻഡ്, ദി ഗലേറിയ – 2024 ജനുവരി 1-ന് 12:00am.
  • യാസ് ബേ വാട്ടർഫ്രണ്ട് – 2023 ഡിസംബർ 31-ന് രാത്രി 9 മണി, 2024 ജനുവരി 1-ന് 12:00am.
  • ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ – 2024 ജനുവരി 1-ന് 12:00am.
  • ഹുദരിയത് ഐലൻഡ് – 2024 ജനുവരി 1-ന് 12:00am.

അൽ ഐൻ:

  • ഹസ്സ ബിൻ സായിദ് സ്റ്റേഡിയം – 2024 ജനുവരി 1-ന് 12:00am.

അൽ ദഫ്‌റ മേഖല:

  • മദീനത് സായിദ്, പബ്ലിക് പാർക്ക് – 2024 ജനുവരി 1-ന് 12:00am.
  • ഖിയാത്തി, TAMM സെന്ററിന് പുറക് വശം – 2024 ജനുവരി 1-ന് 12:00am.
  • അൽ മിർഫ, അൽ മുഖീറൈഹ് ബീച്ച് – 2024 ജനുവരി 1-ന് 12:00am.
  • ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ – 2024 ജനുവരി 1-ന് 12:00am.