അബുദാബി: ഗ്രേഡ് 6 മുതലുള്ള വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതി തുടരാൻ തീരുമാനം

UAE

എമിറേറ്റിലെ വിദ്യാലയങ്ങളിലെ ഗ്രേഡ് 6 മുതലുള്ള വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ രീതിയിലുള്ള അധ്യയനം തുടരാൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിലെ നിലവിലെ കൊറോണ വൈറസ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പ്രതിരോധ നടപടികളുടെ ഭാഗമായാണ് കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്.

വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഈ തീരുമാന പ്രകാരം, ഗ്രേഡ് 6 മുതലുള്ള വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ നിന്ന് ഡിജിറ്റൽ രീതിയിലുള്ള പഠനം തുടരുന്നതാണ്. അതേ സമയം ഗ്രേഡ് 9 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക്, യൂണിവേഴ്സിറ്റി പ്രവേശനത്തിനാവശ്യമായ പരീക്ഷകൾക്കുള്ള ക്ലാസ്സുകൾക്കായി ആവശ്യമെങ്കിൽ വിദ്യാലയങ്ങളിൽ നേരിട്ടെത്താമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.