അബുദാബി: ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനം, സംഗീത പരിപാടികൾ എന്നിവ അരങ്ങേറും

GCC News

എമിറേറ്റിലെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനം, സംഗീത പരിപാടികൾ എന്നിവ അരങ്ങേറുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2023 ജൂൺ 27-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി നഗരത്തിലും, അൽ ഐൻ, അൽ ദഫ്‌റ മുതലായ ഇടങ്ങളിലും പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രദർശനം അബുദാബിയിലെ താഴെ പറയുന്ന ഇടങ്ങളിലാണ് സംഘടിപ്പിക്കുന്നത്:

  • അബുദാബി കോർണിഷ് – 2023 ജൂൺ 28, രാത്രി 9 മണിക്ക്.
  • ഹസ ബിൻ സായിദ് സ്റ്റേഡിയം, അൽ ഐൻ – 2023 ജൂൺ 28, രാത്രി 9 മണിക്ക്.
  • ഗിയതി – 2023 ജൂൺ 28, രാത്രി 9 മണിക്ക്.
  • മദിനത് സൈദ് പബ്ലിക് പാർക്ക്, അൽ ദഫ്‌റ – 2023 ജൂൺ 28, രാത്രി 9 മണിക്ക്.
  • യാസ് ബേ വാട്ടർ ഫ്രണ്ട്, യാസ് ഐലൻഡ് – 2023 ജൂൺ 28, രാത്രി 9 മണിക്ക്.
  • ഹുദൈരിയത് ഐലൻഡ് – 2023 ജൂൺ 28, രാത്രി 9 മണിക്ക്.
  • അൽ മുഗൈരാ ബീച്ച് – 2023 ജൂൺ 28, രാത്രി 9 മണിക്ക്.

പ്രാദേശിക, അന്താരാഷ്ട്ര കലാകാരൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ:

  • അസ്സല നസ്രി അവതരിപ്പിക്കുന്ന സംഗീത പരിപാടി – അൽ ഐൻ കൺവെൻഷൻ സെന്റർ – 2023 ജൂൺ 29.
  • റബീഹ് സഗീർ അവതരിപ്പിക്കുന്ന സംഗീത പരിപാടി – ഇത്തിഹാദ് അരീന, യാസ് ഐലൻഡ് – 2023 ജൂൺ 30.