എമിറേറ്റിലെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2025 ജൂൺ 4-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Fireworks displays will mark Eid Al Adha celebrations. Displays will take place from the first to third day of Eid at Yas Bay Waterfront, Yas Island, and Hazza Bin Zayed Stadium in Al Ain Region. Displays on the first day of Eid will take place at various locations emirate-wide. pic.twitter.com/hfwbpMlAGy
— مكتب أبوظبي الإعلامي (@ADMediaOffice) June 4, 2025
അബുദാബി നഗരത്തിലും, അൽ ഐൻ, അൽ ദഫ്‌റ മുതലായ ഇടങ്ങളിലും പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രദർശനം അബുദാബിയിലെ താഴെ പറയുന്ന ഇടങ്ങളിലാണ് സംഘടിപ്പിക്കുന്നത്:
- അബുദാബി കോർണിഷ് – ഈദുൽ അദ്ഹ ഒന്നാം ദിനം രാത്രി 9 മണിക്ക്.
- യാസ് ബേ വാട്ടർ ഫ്രണ്ട്, യാസ് ഐലൻഡ് – ഈദുൽ അദ്ഹ ഒന്നാം ദിനം മുതൽ മൂന്ന് വരെ രാത്രി 9 മണിക്ക്.
- ഹസ ബിൻ സായിദ് സ്റ്റേഡിയം, അൽ ഐൻ – ഈദുൽ അദ്ഹ ഒന്നാം ദിനം മുതൽ മൂന്ന് വരെ രാത്രി 9 മണിക്ക്.
- അൽ ഐൻ മുനിസിപ്പാലിറ്റി ബിൽഡിംഗ് – ഈദുൽ അദ്ഹ ഒന്നാം ദിനം മുതൽ മൂന്ന് വരെ രാത്രി 9 മണിക്ക്.
- മദിനത് സൈദ് പബ്ലിക് പാർക്ക്, അൽ ദഫ്‌റ – ഈദുൽ അദ്ഹ ഒന്നാം ദിനം രാത്രി 9 മണിക്ക്.
- അൽ മിർഫ, അൽ മുഗൈരാ ബേ – ഈദുൽ അദ്ഹ ഒന്നാം ദിനം രാത്രി 9 മണിക്ക്.
- ഗിയതി – ഈദുൽ അദ്ഹ ഒന്നാം ദിനം രാത്രി 9 മണിക്ക്.