അബുദാബി: അഞ്ച് പൊതു ലൈബ്രറികൾ തുറക്കാൻ തീരുമാനം

UAE

എമിറേറ്റിലെ അഞ്ച് പൊതു ലൈബ്രറികൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു. നവംബർ 3-നാണ് DCT ഇക്കാര്യം അറിയിച്ചത്.

താഴെ പറയുന്ന ലൈബ്രറികളാണ് നവംബർ 3 മുതൽ തുറക്കുന്നത്:

  • സായിദ് സെൻട്രൽ ലൈബ്രറി.
  • അൽ ബഹിയ ലൈബ്രറി.
  • അൽ വത്ബ ലൈബ്രറി.
  • അൽ മിർഫ ലൈബ്രറി.
  • ഖലീഫ പാർക്ക് ലൈബ്രറി.

നവംബർ 3, ചൊവ്വാഴ്ച്ച മുതൽ, പ്രവർത്തി ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 4 വരെ സന്ദർശകർക്ക് ഈ ലൈബ്രറികളിൽ നിന്ന് പുസ്തകങ്ങൾ വായിക്കുന്നതിനായി എടുക്കാവുന്നതാണ്. COVID-19 പ്രതിരോധത്തിന്റെ ഭാഗമായി പരമാവധി ശേഷിയുടെ 30 ശതമാനം സന്ദർശകർക്കാണ് ഈ ലൈബ്രറികളിൽ പ്രവേശനം അനുവദിക്കുന്നതെന്ന് DCT വ്യക്തമാക്കിയിട്ടുണ്ട്.