എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2022 ജനുവരി 3 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ജനുവരി 1-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. നേരത്തെ പുറത്തിറക്കിയ പട്ടികയിൽ നിന്ന് ജോർദാൻ, ലെബനൻ, ഖത്തർ, റഷ്യ, തുർക്കി, യു കെ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയും, അൾജീരിയ, മൊറോക്കോ, സെയ്ഷെൽസ്, ടുണീഷ്യ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തിയുമാണ് ഇപ്പോൾ ഈ ഗ്രീൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022 ജനുവരി 3 മുതൽ 71 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്.
ഈ പട്ടിക 2022 ജനുവരി 3-ന് 12:01 AM മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.
ഈ പട്ടികയിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്:
- ഇത്തരം യാത്രികർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനെടുക്കാത്ത യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർക്ക് പത്ത് ദിവസം ക്വാറന്റീൻ നിർബന്ധമാണ്.)
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ആവശ്യമില്ല.
2022 ജനുവരി 3 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:
- Albania
- Algeria
- Armenia
- Australia
- Austria
- Azerbaijan
- Bahrain
- Belarus
- Belgium
- Bosnia and Herzegovina
- Brazil
- Bulgaria
- Burma
- Cambodia
- Canada
- China
- Croatia
- Cyprus
- Czech Republic
- Denmark
- Finland
- France
- Georgia
- Germany
- Greece
- Hong Kong (SAR)
- Hungary
- Indonesia
- Iran
- Iraq
- Israel
- Italy
- Japan
- Kazakhstan
- Kuwait
- Kyrgyzstan
- Laos
- Latvia
- Luxembourg
- Malaysia
- Maldives
- Netherlands
- Morocco
- Norway
- Oman
- Papua New Guinea
- Philippines
- Poland
- Portugal
- Republic of Ireland
- Romania
- Saudi Arabia
- Serbia
- Singapore
- Slovakia
- Slovenia
- South Korea
- Spain
- Sweden
- Switzerland
- Syria
- Seychelles
- Taiwan, Province of China
- Tajikistan
- Thailand
- Tunisia
- Yemen
- Turkmenistan
- Ukraine
- United States of America
- Uzbekistan
ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.ae/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.
COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്റൈൻ, ഗ്രീസ്, സെർബിയ, സെയ്ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്പേജിൽ അറിയിച്ചിട്ടുണ്ട്.