എമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ട പുതുക്കിയ ആരോഗ്യ സുരക്ഷാ നടപടികൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിപ്പ് നൽകി. 2022 ജനുവരി 14-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി എന്നിവരുമായി സംയുക്തമായാണ് പബ്ലിക് ഹെൽത്ത് സെന്റർ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
COVID-19 PCR പരിശോധനകളിൽ രോഗബാധ സ്ഥിരീകരിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
എമിറേറ്റിൽ COVID-19 PCR ടെസ്റ്റുകളിൽ പോസിറ്റീവ് ആകുന്ന വ്യക്തികൾക്ക് താഴെ പറയുന്ന നിർദ്ദേശങ്ങൾ ബാധകമാണ്.
ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:
അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, ഗർഭിണികളായ സ്ത്രീകൾ തുടങ്ങിയ ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
- ഇവർ ഉടൻ തന്നെ ഒരു COVID-19 പ്രൈം അസസ്മെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതും, ആരോഗ്യ പരിശോധന നടത്തേണ്ടതുമാണ്. തുടർന്ന് ഈ കേന്ദ്രത്തിൽ നിന്ന് നൽകുന്ന ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
- ഇവർക്ക് 24 മണിക്കൂറിനിടയിൽ 2 തവണ നെഗറ്റീവ് റിസൽട്ട് ലഭിക്കുന്ന സാഹചര്യത്തിലോ, 8, 10 ദിനങ്ങളിൽ PCR ടെസ്റ്റ് നടത്തി, പത്ത് ദിവസം ഐസൊലേഷനിൽ (അവസാന മൂന്ന് ദിവസം രോഗ ലക്ഷണങ്ങൾ പ്രകടമാകരുത്) തുടർന്ന് കൊണ്ടോ, അധികൃതരുടെ നിർദ്ദേശ പ്രകാരം ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതാണ്.
മറ്റു വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:
വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ, കഠിനമല്ലാത്ത COVID-19 രോഗലക്ഷണങ്ങൾ ഉള്ളവർ തുടങ്ങിയ വിഭാഗങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
- ഇവർ എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു തവണ കൂടി ടെസ്റ്റ് നടത്തേണ്ടതും, തുടർന്ന് ഐസൊലേഷനിൽ പ്രവേശിക്കേണ്ടതുമാണ്.
- ഈ ടെസ്റ്റിൽ നെഗറ്റീവ് ലഭിക്കുന്നവർ 24 മണിക്കൂർ കാത്തിരുന്ന ശേഷം മറ്റൊരു ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. ഇതിലും നെഗറ്റീവ് ആകുന്നവർക്ക് തങ്ങളുടെ ജീവിതം സാധാരണ രീതിയിൽ COVID-19 മുൻകരുതൽ നിർദേശങ്ങൾ പാലിച്ച് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്.
- ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ ഐസൊലേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അധികൃതർ നൽകുന്നതാണ്.
COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
COVID-19 രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പർക്കത്തിനിടയായിട്ടുള്ളവർക്ക് PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ടുള്ള ഒരു SMS സന്ദേശം ലഭിക്കുന്നതാണ്. ഇവർ ഈ സന്ദേശത്തിൽ നൽകിയിട്ടുള്ള വിലാസം ഉപയോഗിച്ച് കൊണ്ട് ഹോം ക്വാറന്റീൻ ചെയ്യുന്നതിനായി സ്വയം രജിസ്ട്രേഷൻ നടത്തേണ്ടതാണ്. വാക്സിനെടുത്തവർക്ക് 7 ദിവസവും, വാക്സിനെടുക്കാത്തവർക്ക് 10 ദിവസവുമാണ് ഈ സാഹചര്യത്തിൽ ഹോം ക്വാറന്റീൻ ഏർപ്പെടുത്തുന്നത്.
ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
- ഇവർ ഐസൊലേഷനിൽ തുടരേണ്ടതും, വാക്സിനെടുത്തിട്ടുള്ളവർ എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ആറാം ദിനത്തിൽ (വാക്സിനെടുക്കാത്തവർ ഒമ്പതാം ദിവസം) ഒരു തവണ കൂടി ടെസ്റ്റ് നടത്തേണ്ടതുമാണ്.
- ഇതിൽ നെഗറ്റീവ് ആകുന്നവർക്ക് തങ്ങളുടെ ജീവിതം സാധാരണ രീതിയിൽ COVID-19 മുൻകരുതൽ നിർദേശങ്ങൾ പാലിച്ച് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്.
ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:
അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ, ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, ഗർഭിണികളായ സ്ത്രീകൾ തുടങ്ങിയ ഉയർന്ന അപകടസാധ്യത നിലനിൽക്കുന്ന വിഭാഗങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
- ഇവർ ഉടൻ തന്നെ ഒരു COVID-19 പ്രൈം അസസ്മെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതും, ആരോഗ്യ പരിശോധന നടത്തേണ്ടതുമാണ്. തുടർന്ന് ഈ കേന്ദ്രത്തിൽ നിന്ന് നൽകുന്ന ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
- ഇവർക്ക് 24 മണിക്കൂറിനിടയിൽ 2 തവണ നെഗറ്റീവ് റിസൽട്ട് ലഭിക്കുന്ന സാഹചര്യത്തിലോ, 8, 10 ദിനങ്ങളിൽ PCR ടെസ്റ്റ് നടത്തി, പത്ത് ദിവസം ഐസൊലേഷനിൽ (അവസാന മൂന്ന് ദിവസം രോഗ ലക്ഷണങ്ങൾ പ്രകടമാകരുത്) തുടർന്ന് കൊണ്ടോ, അധികൃതരുടെ നിർദ്ദേശ പ്രകാരം ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതാണ്.
മറ്റു വിഭാഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:
വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ, കഠിനമല്ലാത്ത COVID-19 രോഗലക്ഷണങ്ങൾ ഉള്ളവർ തുടങ്ങിയ വിഭാഗങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
- എമിറേറ്റിലെ ഏതെങ്കിലും ഒരു ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു തവണ കൂടി ടെസ്റ്റ് നടത്തേണ്ടതും, തുടർന്ന് ഐസൊലേഷനിൽ പ്രവേശിക്കേണ്ടതുമാണ്.