എമിറേറ്റിലെ പൊതു ഗതാഗത ബസുകളിലെ മുഴുവൻ ഡ്രൈവർമാരും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയാതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. എമിറേറ്റിലെ 1460 ബസ് ഡ്രൈവർമാരാണ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയത്.
എമിറേറ്റിലെ ടാക്സി ഡ്രൈവർമാരിൽ 80 ശതമാനം പേരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായും ITC വ്യക്തമാക്കി. ഇതുവരെ 5706 ടാക്സി ഡ്രൈവർമാർ COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ITC കൂട്ടിച്ചേർത്തു.