പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ യാത്രചെയ്യുന്നതിലെ അപകടസാധ്യതയെക്കുറിച്ച് എമിറേറ്റിലെ കുടുംബങ്ങളെ അധികൃതർ ഓർമ്മപ്പെടുത്തി.
നാലു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർ നിർബന്ധമായും കുട്ടികൾക്കായുള്ള പ്രത്യേക സീറ്റുകൾ ഉപയോഗിക്കണമെന്നും അബുദാബി പോലീസ് വ്യക്തമാക്കി. കുട്ടികളെ മടിയിലിരുത്തി ഡ്രൈവ് ചെയ്യുന്നതിലെ വലിയ അപകടസാധ്യതകളെക്കുറിച്ചും അധികൃതർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു എ ഇ ട്രാഫിക്ക് നിയമപ്രകാരം 10 വയസിനു താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻവശത്തെ സീറ്റിൽ ഇരുത്തുന്നതിനു അനുവാദമില്ല.