യു എ ഇ: പതിനഞ്ചാമത് അബുദാബി ആർട്ട് ആരംഭിച്ചു

GCC News

പതിനഞ്ചാമത് അബുദാബി ആർട്ട് മേള 2023 നവംബർ 21-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മേളയിലെ വിവിധ ഗാലറികൾ സന്ദർശിച്ചു. സന്ദർശകർക്ക് നവംബർ 22 മുതൽ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.

Source: Abu Dhabi Media Office.

പതിനഞ്ചാമത് അബുദാബി ആർട്ട് 2023 നവംബർ 22 മുതൽ നവംബർ 26 വരെ നീണ്ട് നിൽക്കും. മനാരാത് അൽ സാദിയത്തിൽ വെച്ചാണ് അബുദാബി ആർട്ട് സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ അബുദാബി ആർട്ട് മേളയിൽ പുതിയതായി മുപ്പത്താറ് ഗാലറികളാണ് പങ്കെടുക്കുന്നത്. ഇതോടെ ആകെ 90 ഗാലറികളോടെ അബുദാബി ആർട്ട് മേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മേളയായി പതിനഞ്ചാമത് പതിപ്പ് മാറുന്നതാണ്.

ഇത്തവണ ഇതാദ്യമായി ജോർജിയ, മെക്സിക്കോ, ബ്രസീൽ, സിങ്കപ്പൂർ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാലറികൾ അബുദാബി ആർട്ട് മേളയിൽ പങ്കെടുക്കുന്നുണ്ട്.