അബുദാബി: ഷെയ്ഖ് സായിദ് പാലത്തിൽ ഫെബ്രുവരി 18, 19 തീയതികളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

UAE

ഷെയ്ഖ് സായിദ് പാലത്തിൽ 2023 ഫെബ്രുവരി 18, 19 തീയതികളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു. 2023 ഫെബ്രുവരി 17-ന് വൈകീട്ടാണ് ITC ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഷെയ്ഖ് സായിദ് പാലത്തിൽ അബുദാബിയിലേക്കുള്ള ദിശയിൽ വലത് വശത്തെ രണ്ട് വരികളാണ് താത്കാലികമായി അടയ്ക്കുന്നത്. 2023 ഫെബ്രുവരി 18, ശനിയാഴ്‌ച ഉച്ച മുതൽ 2023 ഫെബ്രുവരി 19, ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിവരെയായാണ് ഈ നിയന്ത്രണം.

Source: ITC Abu Dhabi.

മേഖലയിലൂടെ സഞ്ചരിക്കുന്നവരോട് ജാഗ്രത പുലർത്താനും, ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും ITC ആഹ്വാനം ചെയ്തിട്ടുണ്ട്.

Cover Image: https://pxhere.com/en/photographer/2017263