അബുദാബി: പൊതു ബീച്ചുകളുടെ ശുചീകരണവും അണുനശീകരണവും പൂർത്തിയായി

GCC News

അബുദാബിയിലെ പൊതു ബീച്ചുകളിലെ കൊറോണാ വൈറസ് പ്രതിരോധ അണുനശീകരണ നടപടികളും ശുചീകരണ പ്രവൃത്തികളും പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് അറിയിച്ചു. മാർച്ച് 19 മുതൽ ബീച്ചുകൾ ജനങ്ങൾക്ക് തുറന്ന് കൊടുക്കും. ശുചീകരണ നടപടികൾക്കായി കഴിഞ്ഞ ഞായറാഴ്ച്ചയാണ് അബുദാബിയിലെ പൊതു പാർക്കുകളും ബീച്ചുകളും അടച്ചത്. പാർക്കുകൾ തിങ്കളാഴ്ച്ച തന്നെ അണുവിമുക്തമാക്കിയ ശേഷം തുറന്ന് കൊടുത്തിരുന്നു.

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബിയിലെ പൊതുപാർക്കുകളിലും ബീച്ചുകളിലും തുടർച്ചയായുള്ള അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ കൈകൊണ്ടാതായും അധികൃതർ അറിയിച്ചു.