അബുദാബിയിൽ നടപ്പിലാക്കി വരുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങളും സുരക്ഷാ നടപടികളും കർശനമായി പാലിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഇത്തരം നടപടികൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികളെടുക്കുമെന്നും, 10000 ദിർഹം വരെ പിഴ ചുമത്താമെന്നും അധികൃതർ വ്യക്തമാക്കി.
- പൊതുഇടങ്ങളിൽ വരുന്നവർ നിർബന്ധമായും സുരക്ഷയുടെ ഭാഗമായി 2 മീറ്റർ എങ്കിലും സമൂഹ അകലം പാലിക്കേണ്ടതാണ്.
- പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതാണ്.
- പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം ചേരുന്ന തരത്തിലുള്ള എല്ലാ പ്രവർത്തികളും നിയമ ലംഘനങ്ങളായി കണക്കാക്കുന്നതാണ്.
- ദേശീയ അണുനശീകരണ പരിപാടികളുടെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും നിർബന്ധമായും പാലിക്കണം.
താഴെ പറയുന്ന നിയമലംഘനങ്ങൾ അധികൃതരുമായി 999 എന്ന നമ്പറിലൂടെ പൊതുജനങ്ങൾക്ക് പങ്കുവെക്കാവുന്നതാണ്:
- പൊതു ഇടങ്ങളിലും സ്വകാര്യാ ഇടങ്ങളിലും ആളുകൾ ഒത്തു ചേരുന്ന ചടങ്ങുകൾ, ആഘോഷങ്ങൾ മുതലായവ. ഇത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 10000 ദിർഹവും, പങ്കെടുക്കുന്നവർക്ക് 5000 ദിർഹവും പിഴ ചുമത്തുന്നതാണ്.
- സമൂഹ അകലം പാലിക്കാതിരിക്കൽ. ഇത്തരം നിയമലംഘനങ്ങൾക്ക് 1000 ദിർഹം പിഴ ഈടാക്കുന്നതാണ്.
- ഒരേ വാഹനത്തിൽ 3-ൽ അധികം യാത്രികരുമായി സഞ്ചരിക്കുന്നത്. (ഒരേ കുടംബാംഗങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്) 1000 ദിർഹം പിഴ ഈടാക്കാവുന്ന നിയമ ലംഘനമാണിത്.